"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

എൽഡിഎഫ് കൺവീനർ മാറ്റം; പത്രവാർത്തകൾ കണ്ട് പ്രതികരിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം, യഥാസമയം സിപിഎം കാര്യങ്ങൾ അറിയിക്കും; മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു, തെറ്റുകൾ സംഭവിച്ചാൽ അംഗീകരിച്ച് തിരുത്തണമെന്നും പ്രതികരണം

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ മാറ്റത്തെക്കുറിച്ച് പ്രതികരണവുമായി ബിനോയ് വിശ്വം. പത്രവാർത്തകൾ കണ്ട് പ്രതികരിക്കേണ്ടതില്ലെന്നും യഥാസമയം സിപിഎം എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതുവരെയും മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. 

യാഥാർത്ഥ്യബോധത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഎം യാഥാർത്ഥ്യബോധമുള്ള പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പാഠങ്ങളെല്ലാം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും ബാധകമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


തെറ്റുകൾ സംഭവിച്ചാൽ തെറ്റുകൾ അംഗീകരിക്കണം, തെറ്റുകൾ തിരുത്തണം. സിപിഐ ആ വഴിക്കാണ് നീങ്ങാൻ ആഗ്രഹിക്കുന്നത്. ഉപപ്രതിപക്ഷ നേതാവ് പദവിയിൽ മാറ്റത്തിന്റെ കാര്യമില്ല. 


റിയാസിനെതിരായ ഹവാല ആരോപണത്തിൽ ഇഡിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസ്റ്റ് മൂല്യബോധം വലുതാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ സിപിഐക്കും സിപിഎമ്മിനും കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Get more updates from Pudukad News on Google