തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സി പി എമ്മുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സി പി എമ്മുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ധാരാപുരത്ത് ലക്ഷ്മണനാണ് സി പി ഐ സ്ഥാനാർഥി. മധുരാന്തകത്ത് സി പി എമ്മിനായി സുഗന്ധിയാണ് മത്സരിക്കുക. വിജയ് സർക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന പാർട്ടികൾ ആണ് ഉപതെരഞ്ഞെടുപ്പിൽ ടി വി കെ സഖ്യത്തിനെതിരെ മത്സരിക്കുന്നത്.
ജയിച്ചതിന്റെ ഇരുപതാം ദിവസം അണ്ണാ ഡി എം കെ എം എൽ എമാർ രാജിവച്ചത് അധാർമ്മികം ആണെന്നും, ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത് ആണെന്നുമുള്ള വിമർശനത്തോടെയാണ് ഇടത് പാർട്ടികൾ മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം ടി വി കെ സർക്കാറിനുള്ള പിന്തുണ തുടരുമെന്ന നിലപാടിലാണ് ഇടത് പാർട്ടികൾ. ഇത് വിജയ് സർക്കാരിന് ആശ്വാസമേകുന്നതാണ്.
Get more updates from Pudukad News on Google




