എഫ് സി സി ക്രിക്കറ്റ് ടീം ഓണാഘോഷവും ജേഴ്സി പ്രകാശനവും നടത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം

മനാമ : റിഫ എഫ് സി സി ക്രിക്കറ്റ് ടീം ക്ലബ് വിപുലമായ ഓണാഘോഷവും പുതിയ ജേഴ്സി പ്രകാശനവും മനാമ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടത്തി
ചടങ്ങിൽ മാനേജർ ഷാജു അധ്യക്ഷത വഹിച്ചു.

ജേഴ്സി സ്പോൺസർ ചെയ്ത അൽ ഇബ്ര കോൺട്രാക്രിംഗ് കമ്പനി പ്രതിനിധി വിനു ഉൽഘാടകൻ ആയിരുന്ന പരിപാടിയിൽ എഫ് സി സി മെംബേഴ്സിന്റെ കലാപരിപാടികളും അരങ്ങേറി . സദ്യക്ക് വേണ്ട ഓരോ വിഭവവും ഓരോ അംഗങ്ങളും ഉണ്ടാക്കി കൊണ്ട് വന്നതും രുചികരവും ആയിരുന്നു

പുതിയ അംഗങ്ങൾ പരിചയപ്പെടൽ നടന്ന ഓണ പരിപാടിക്ക്. ക്യാപ്റ്റൻ ജിത്തു .വൈസ് ക്യാപ്റ്റൻ അസ്ഹർ. പ്രജീഷ്. റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ പി കെ തിക്കോടി സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറർ രാജു നന്ദി പറഞ്ഞു
Get more updates from Pudukad News on Google




