"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ | Foreign Job Fraud

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Foreign Job Fraud

മലയാലപ്പുഴ: കാനഡ, ഓസ്ട്രേലിയ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് (Foreign Job Fraud) നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡ് സ്വദേശിയായ ലോറൻസ് ജോസഫ് കൊറേയയുടെ മകൻ റെമോ സാവിയോ കൊറേയ (36)യെയാണ് മലയാലപ്പുഴ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ വലിയ തുകകൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളിൽ കണ്ണൂർ കേളകം, തിരുവനന്തപുരം മാള, ഹരിപ്പാട്, എറണാകുളം സൗത്ത്, പുത്തൻവേലിക്കര, എറണാകുളം ടൗൺ നോർത്ത് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മലയാലപ്പുഴ സ്വദേശിയായ യുവാവിനെ കാനഡയിൽ ജോലി ലഭിക്കുന്നതിനുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 3.25 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നതാണ് മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 2022 ഡിസംബറിലാണ് വിസയ്ക്കായി യുവാവിൽ നിന്ന് പണം വാങ്ങിയത്. എന്നാൽ വിസയോ ജോലിയോ ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിഞ്ഞതോടെ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാൻ എൻ.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡിക്രൂസ്, സി.പി.ഒമാരായ ശ്രീജിത്ത് പ്രകാശ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റെമോ സാവിയോ കൊറേയയെ റിമാൻഡ് ചെയ്തു.

Story Summary:
A 36-year-old man has been arrested in connection with an alleged job visa fraud targeting people seeking employment in Canada, Australia and European countries. Police said multiple cases are pending against him at various stations across Kerala, and he was remanded after being produced in court.

Get more updates from Pudukad News on Google