പരുമല സെമിനാരിയുടെ മാനേജരായി നിയോഗിതനായ വെരി. റവ. യാക്കോബ് തോമസ് റമ്പാന് സ്വീകരണം നല്‍കി
🌐 Select your Language:
Current: മലയാളം
Current: മലയാളം

പരുമല: പരുമല സെമിനാരിയുടെ മാനേജരായി നിയോഗിതനായ വെരി.റവ.യാക്കോബ് തോമസ് റമ്പാന് സെമിനാരിയിൽ സ്വീകരണം നൽകി. മുൻ മാനേജർ ഫാ. എൽദോസ് ഏലിയാസ്, സെമിനാരി. അസി. മാനേജർമാരായ ഫാ. ജെ മാത്തുക്കുട്ടി, ഫാ. ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം എന്നിവർ ചേർന്ന് യാക്കോബ് റമ്പാനെ സ്വീകരിച്ചു.
ഫാ എൽദോസ് ഏലിയാസ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പരുമല സെമിനാരിയുടെ പുതിയ മാനേജരായി ഫാ. യാക്കോബ് റമ്പാനെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചത്.
Get more updates from Pudukad News on Google




