"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സമരത്തിനിടെ ‘പൂതന’ എന്ന പദപ്രയോ​ഗം: വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരക്കെതിരെ വനിതാ കമ്മീഷന് പരാതി

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: സമരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരക്കെതിരെ വനിതാ കമ്മീഷന് പരാതി നൽകി ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്. 

സ്ത്രീത്വത്തെ അപമാനിക്കുന്നതും വനിത ജനപ്രതിനിധിയുടെ അന്തസ്സിനെ ഹനിക്കുന്നതുമായ പരാമർശമാണ് നടത്തിയതെന്നാണ് പരാതിയിലുള്ളത്.


സംഭവത്തിൽ രാജു അപ്‌സരക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. നഗരത്തിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.


ഇതിനിടെ മോളി ജേക്കബിനെ രാജു അപ്‌സര ‘പൂതന’ എന്ന് വിളിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കാണ് നഗരസഭാ അധ്യക്ഷ പരാതി നല്‍കിയത്. രാജു അപ്‌സരയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Get more updates from Pudukad News on Google