"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ദൈവത്താൻ കുന്ന് ‘ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

“ദൈവത്താൻകുന്ന്’ ട്രെയിലർ പുറത്തുവിട്ടു; സെപ്റ്റംബർ 18-ന് തിയേറ്ററുകളിലേക്ക്

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്കുശേഷം സംവിധായകൻ ജോഷി മാത്യുവും നിർമാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന ‘ദൈവത്താൻ കുന്ന് ‘ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. 

കാലാകാലങ്ങളായി മനുഷ്യൻ മനസിൽ കൊണ്ടുനടക്കുന്ന വിശ്വസിച്ചുവരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്.

പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ചിത്രം കൂടിയാണിത്. സോമ ക്രിയേഷൻസിന്‍റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമിക്കുന്ന ചിത്രത്തിൽ ദിനേശ് പ്രഭാകർ നായകനാവുന്നു. 

സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണവു, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

രചന ശ്രീ പാർവതി, ഛായാഗ്രഹണം രാജേഷ് പീറ്റർ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ, എഡിറ്റിങ്- വി സാജൻ, സംഗീതം- മോഹൻ സിതാര, ബാക്ക് ഗ്രൗണ്ട് മ്യൂസിക്- ബിജിബാൽ. സെപ്റ്റംബർ 18-ന് ചിത്രം പ്രദർശനത്തിനെത്തും.

Get more updates from Pudukad News on Google