"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സൗത്ത് ഏഷ്യൻ വിദ്യാർഥികളെ വിദേശീയർ എന്നു വിളിച്ചാക്ഷേപിച്ചു ടെക്സസ് ജി ഓ പി സ്ഥാനാർഥി

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

സൗത്ത് ഏഷ്യൻ വിദ്യാർഥികൾ വിദേശീയർ ആണെന്നു ആക്ഷേപിച്ചു റിപ്പബ്ലിക്കൻ പാർട്ടിയുടെ റെയിൽ റോഡ് കമ്മീഷണർ സ്ഥാനാർഥി ബോ ഫ്രഞ്ച് ടെക്സസിൽ വിവാദം ഉയർത്തി. അമേരിക്കൻ വംശജർക്കു പകരം അവർ കടന്നു കയറ്റം നടത്തുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് നേടിയ ഫുട്ബോൾ വിജയം സൗത്ത് ഏഷ്യൻ വിദ്യാർഥികൾ ആഘോഷിക്കുന്ന ചിത്രം വച്ചാണ് ഫ്രഞ്ച് തിങ്കളാഴ്ച്ച ഈ ആരോപണം ഉന്നയിച്ചത്.

ഈ വർഷത്തെ യു ടി ഗ്രാജുവേഷനിലും അങ്ങിനെ തന്നെ ആയിരുന്നുവെന്നു കേട്ടതായി ഫ്രഞ്ച് പറഞ്ഞു. “ഞാൻ അത് വിശ്വസിച്ചില്ല. പ്രശ്നം ആർക്കും ഭാവനയിൽ കാണാവുന്നതിനേക്കാൾ ഗുരുതരമാണ്.”

എത്രയധികം അമേരിക്കക്കാരെ ഏഷ്യക്കാർ മാറ്റി നിര്ത്തുന്നു എന്നതിനു തെളിവാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ചിത്രത്തിൽ കുട്ടികളുടെ പൗരത്വമോ കുടിയേറ്റ സ്റ്റാറ്റസോ സ്ഥാപിക്കുന്ന യാതൊന്നും ഇല്ലെന്നു വിമർശകർ ചൂണ്ടിക്കാട്ടി. അവരെ കണ്ടാൽ വിദേശിയരെ പോലുണ്ടെന്നത് ഫ്രഞ്ചിന്റെ തോന്നലാണെന്നു അവർ പറഞ്ഞു.

കുടിയേറ്റവും എച്-1 ബി വിസയും പ്രശ്നങ്ങളാക്കുന്ന ടെക്സ‌സിൽ ഈ വിവാദത്തിനു രാഷ്ട്രീയ മാനം കൈവന്നു. രാജ്യത്തു ഏറ്റവുമധികം അമേരിക്കക്കാർ ഉള്ള ഒരു സംസ്ഥാനത്തു ഏറ്റവുമധികം എച്-1 ബി വിസയിൽ വരുന്നത് ഇന്ത്യക്കരാണ്.

ഫ്രഞ്ചിന്റെ അഭിപ്രായം അസഹിഷ്ണുതയും വംശീയ വിദ്വേഷവും ആണെന്നു റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ തന്നെ വിമർശിച്ചു. ഫ്രഞ്ചിനെ വിമർശിക്കാൻ മറ്റു റിപ്പബ്ലിക്കൻ നേതാക്കളോട് അദ്ദേഹം അഭ്യർഥിച്ചു. “ഒരു സംസ്ഥാന അധികാര സ്ഥാനത്തേക്കു മത്സരിക്കുന്ന സ്ഥാനാർഥിയാണ് ഈ അഭിപ്രായം പറയുന്നത്, അസഹിഷ്ണുതയെയും വംശീയ വിദ്വേഷത്തെയും അപലപിക്കാൻ വേറെ റിപ്പബ്ലിക്കൻ നേതാക്കൾ ഇവിടെയുണ്ടോ?”

ഫ്രഞ്ച് ആ പോസ്റ്റ് നീക്കം ചെയ്യണമെന്നു ടെക്‌സസ് ഹൗസ് സ്പീക്കർ ഡസ്റ്റിൻ ബറോസ് നിർദേശിച്ചു. “കുടിയേറ്റത്തെ വിമർശിക്കാം, പക്ഷെ ആളുകളെ താഴ്ത്തിക്കെട്ടാൻ നോക്കരുത്. നിങ്ങൾ അതിരു കടന്നു.”

Get more updates from Pudukad News on Google