"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിൽ; പവർകട്ട് കുറച്ചുവരുന്നു: മുഖ്യമന്ത്രി

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മെസി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണെന്ന് വി.ഡി സതീശൻ.

കേസിൽ ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐടി അന്വേഷണം സംബന്ധിച്ച തുടർനടപടികൾ പുരോഗമിക്കു കയാണെന്നും പ്രസ് മീറ്റിൽ വി.ഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും അദ്ദേഹം വിശദീകരണം നൽകി.

മഴക്കുറവും വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

 ആവശ്യകത നിറവേറ്റുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്.

എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിൽ വൈദ്യുതി വാങ്ങൽ ക്രമീകരണങ്ങൾ നടത്തുന്നത്.

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്നും വൈദ്യുതി വാങ്ങുന്നുണ്ടെന്നും ഇതിലൂടെ പവർകട്ട് കുറച്ചുവരികയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

സോളാർ വൈദ്യുതി ഉൽപ്പാദനം വർധിക്കുന്നുണ്ടെങ്കിലും അത് സംഭരിക്കുന്നതിനുള്ള ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങളുടെ അഭാവമുണ്ട്.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയമാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്. 

അടുത്ത മൺസൂൺ വരെയുള്ള കാലയളവ് മുന്നിൽ കണ്ടുള്ള ഹ്രസ്വകാല പദ്ധതിക്കൊപ്പം ദീർഘകാല പദ്ധതിയും തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതി നിയന്ത്രണത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വി.ഡി സതീശൻ പറഞ്ഞു.

Get more updates from Pudukad News on Google