‘BJPയുടെ രാഷ്ട്രീയ താല്പര്യം മുൻനിർത്തിയുള്ള ED റെയ്ഡ്, ഇടതു പക്ഷം ദുർബലപ്പെട്ടാൽ കേരളം ഇത് പോലെ നിലനിൽക്കില്ല’: EP ജയരാജൻ | EP Jayarajan
Current: മലയാളം

കാസർഗോഡ്: സംസ്ഥാനത്ത് ഇഡി നടത്തുന്ന പരിശോധനകളും അന്വേഷണങ്ങളും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഇ.പി. ജയരാജൻ. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(EP Jayarajan Slams ED Raids As BJP Political Agenda To Attack CPIM In Kerala)
പ്രതികൾ ആരാണെന്ന് മുൻകൂട്ടി നിശ്ചയിച്ച്, വ്യക്തമായ തിരക്കഥ തയ്യാറാക്കിയാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേരിടുന്ന നിലവിലെ വിഷയങ്ങൾ വിപുലീകൃത സംസ്ഥാന സമിതി യോഗം ആഴത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളെയും ബഹുജനങ്ങളെയും ഒന്നിച്ച് അണിനിരത്തി മുന്നോട്ടുപോകും.
ഇടതുപക്ഷം ദുർബ്ബലമായാൽ നാട് ഇതുപോലെ നിലനിൽക്കില്ല. പോലീസ് അന്വേഷണത്തെയോ നിയമപരമായ നടപടികളെയോ സിപിഐഎം ഭയപ്പെടുന്നില്ല. എന്നാൽ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തി എഴുതി വാങ്ങുന്ന കാര്യങ്ങളെ തെളിവുകളായി കാണാനാകില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Story Summary
CPIM leader EP Jayarajan criticized ED raids in Kerala as a political strategy by the BJP to weaken the Left and facilitate the rise of the RSS. Speaking after the expanded state committee meeting in Kasaragod, he stated that the party does not fear lawful probes but will mobilize the public against politically motivated targeted investigations.




