"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മോഹൻലാലിന്റെ ബിഗ് ബോസ് ഷർട്ട് വിവാദത്തിൽ; ഡിസൈനിൽ തന്റെ ആർട്ട് വർക്കിലെ ചിത്രങ്ങളെന്ന് സിജിൻ ഗോപിനാഥൻ | Mohanlal Bigg Boss shirt controversy

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Fashion Controversy

ടെലിവിഷൻ റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെച്ചൊല്ലി വിവാദം. പ്രവാസി ചിത്രകാരൻ സിജിൻ ഗോപിനാഥനാണ് തന്റെ ആർട്ട് വർക്കിലെ ചിത്രങ്ങൾ അനുവാദമില്ലാതെ ഷർട്ട് ഡിസൈനിൽ ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിഷയത്തിൽ മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണയും പ്രതികരിച്ചു. (Mohanlal Bigg Boss shirt controversy)

യുഎഇയിലെ തെരുവുകളിലൂടെ ഏകദേശം മൂന്ന് വർഷം സഞ്ചരിച്ച് വിവിധ രാജ്യക്കാരായ ആളുകളെ നേരിൽ കണ്ടും വരച്ചുമാണ് തന്റെ ‘ഗ്ലോബൽ പീസ്’ ആർട്ട് വർക്ക് രൂപപ്പെടുത്തിയതെന്ന് സിജിൻ ഗോപിനാഥൻ പറഞ്ഞു. നിലവിലുള്ള ഒരു കലാരൂപത്തിലെ തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തിയാലും അതിന്റെ യഥാർഥ ഉറവിടം ഇല്ലാതാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. വിഷയത്തിൽ മോഹൻലാലിനെതിരെയല്ല, ഡിസൈനിന് പിന്നിൽ പ്രവർത്തിച്ച ഫാഷൻ, ഡിസൈൻ, മീഡിയ ടീമിനോടാണ് ആശങ്കയെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളെടുത്ത് തയ്യാറാക്കിയ ഒരു ആർട്ട് വർക്കിനെ റഫറൻസായി ഉപയോഗിക്കുമ്പോൾ യഥാർഥ കലാകാരന് അംഗീകാരവും ക്രെഡിറ്റും നൽകണമെന്നാണ് സിജിന്റെ ആവശ്യം. പ്രചോദനം ഉൾക്കൊള്ളുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ സോഴ്‌സ് മറക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം കുറിപ്പിൽ ആവശ്യപ്പെട്ടു.

കുറിപ്പ് ശ്രദ്ധ നേടിയതിന് പിന്നാലെ മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ വിശദീകരണവുമായി എത്തി. താനാണ് മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് എങ്കിലും റിയാലിറ്റി ഷോയ്ക്കായി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ഒരുക്കുന്നത് താനല്ലെന്ന് ശാന്തി കൃഷ്ണ വ്യക്തമാക്കി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ വേഷങ്ങൾ ഒരുക്കുന്നത് സ്റ്റൈലിസ്റ്റ് പ്രവീൺ വർമയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് പ്രവീൺ വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം ശക്തമായതോടെ തന്റെ നിലപാട് കൂടുതൽ വിശദീകരിച്ച സിജിൻ ഗോപിനാഥൻ, നെഗറ്റീവ് പബ്ലിസിറ്റിക്കോ ഹേറ്റ് ക്യാമ്പെയ്‌നിനോ വേണ്ടിയല്ല താൻ പ്രതികരിച്ചതെന്ന് വ്യക്തമാക്കി. തന്റെ ആർട്ട് വർക്കിലെ ഓരോ മുഖവും തെരുവുകളിലും ജീവിതയാത്രയിലും നേരിൽ കണ്ടുമുട്ടിയ യഥാർഥ മനുഷ്യരുടേതാണെന്നും മൂന്ന് വർഷത്തോളം സമയമെടുത്താണ് അവ വരച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂഡിൽ ആർട്ട് താൻ കണ്ടുപിടിച്ചതാണെന്നോ ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ തനിക്ക് പ്രത്യേക അവകാശമുണ്ടെന്നോ താൻ പറഞ്ഞിട്ടില്ലെന്നും സിജിൻ വ്യക്തമാക്കി. തന്റെ വാക്കുകൾ വളച്ചൊടിച്ച് മോഹൻലാലിനെതിരെ ഉപയോഗിക്കരുതെന്നും അദ്ദേഹത്തെ താൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും സിജിൻ പറഞ്ഞു. തന്റെ കലയും കാഴ്ചപ്പാടും അംഗീകരിക്കുകയോ വിയോജിക്കുകയോ ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: A controversy has emerged over the shirt worn by actor Mohanlal on a television reality show after artist Sijin Gopinathan alleged that elements from his artwork were used in the design without permission. Mohanlal’s personal stylist clarified that she was not responsible for the actor’s costumes for the show.

Get more updates from Pudukad News on Google