യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം
Current: മലയാളം

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ്് ഈടാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
യുപിഐ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോദി ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുവെന്നും നട്ടെല്ലോടെ എഴുന്നേറ്റ് നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.
എഐസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് യുപിഐ ഇടപാടുകള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ 0.4 ശതമാനം ചാര്‍ജ് ഈടാക്കാന്‍ സാധിക്കും.
ഇത് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കു മെങ്കിലും സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
യുപിഐ വഴിയുള്ള പണമിടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരണമെന്നും, സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.




