ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അറസ്റ്റിൽ | Chevayur Bank Election Case
Current: മലയാളം

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ അതിക്രമത്തിലും അട്ടിമറി ശ്രമത്തിലും മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(Chevayur Bank Election Case CPM District Secretariat Member M Gireesh Arrested)
ഗിരീഷിന് പുറമേ സിപിഎം പ്രവർത്തകനായ സി.പി. ജലീലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വെച്ച് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചെന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് പോലീസ് നടപടി.
ഗിരീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാങ്ക് തെരഞ്ഞെടുപ്പ് ദിവസമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചും കള്ളവോട്ട് ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Story Summary
The Special Investigation Team (SIT) probing the Chevayur Co-operative Bank election violence arrested CPM Kozhikode District Secretariat member M. Gireesh and party worker C.P. Jaleel. The arrests were made on a Congress worker’s complaint alleging attempted murder during the election day clashes.




