കോട്ടയത്ത് വന്‍ നിരോധിത പുകയില വേട്ട; 220 ചാക്കുകളിലായി 3,500 കിലോ ഉത്പന്നങ്ങള്‍
🌐 Select your Language:
Current: മലയാളം
Current: മലയാളം

കോട്ടയം: കോട്ടയത്ത് വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട.
പാക്കില്‍ ഇല്ലിമൂട്ടിലെ ഗോഡൗണില്‍ നിന്ന് ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
220 ചാക്കുകളിലായി 3,500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത് നടത്തുന്നത്. ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയാണ് ഗോഡൗണ്‍ വാടകക്ക് എടുത്തതെന്നാണ് പ്രതികള്‍ ഉടമയോട് പറഞ്ഞത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് വില്‍പന നടത്തിയിരുന്നത്.
Get more updates from Pudukad News on Google




