"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ടി. എം. ജേക്കബിന്റെ 76-ാം ജന്മദിനം മലമ്പുഴയിൽ ആചരിച്ചു

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലമ്പുഴ: കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവും എൻജിഒ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റുമായ എസ്. ജയകൃഷ്ണൻ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.

 


മികച്ച പാർലമെന്റേറിയനും കേരളം കണ്ട മികച്ച നിയമസഭാ സാമാജികരിലൊരാളുമായിരുന്ന ടി. എം. ജേക്കബ് “പദവികൾ കൊണ്ടല്ല, ജനങ്ങളുടെ മനസ്സിൽ നേടിയ വിശ്വാസം കൊണ്ടാണ് ഇന്നും ഓർമിക്കപ്പെടുന്നതെ”ന്ന് അദ്ദേഹം പറഞ്ഞു.


 

 ദീർഘദൃഷ്ടിയും സൗമ്യതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

മണ്ഡലം പ്രസിഡന്റ് എം. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി ഗ്രേസി ജോസഫ് സ്വാഗതം പറഞ്ഞു.


കോൺഗ്രസ് മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. സി. സജീവൻ, “ജനനായകൻ ടി. എം. ജേക്കബ്: സേവനത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.


ചടങ്ങിൽ മുതിർന്ന കർഷകരായ വി. എസ്. സുരേഷ് കുമാർ, കെ. കേശവൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എം. ഡി. ജോസഫ്, എം. അണ്ണാദുരൈ എന്നിവർ അദ്ദേഹത്തിൻറെ പ്രവർത്തന മികവിന്റെ ഓർമ്മകൾ പങ്കുവച്ചു.

മലമ്പുഴ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. നാച്ചിമുത്തു, ആർ. സഞ്ജയ്, വി. കുഞ്ഞിലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജോസ് കെ. ഫ്രാൻസിസ് (കേരള കോൺഗ്രസ് ജേക്കബ് ) നന്ദി രേഖപ്പെടുത്തി. ജന്മദിനത്തോടനുബന്ധിച്ച് കേക്ക് വിതരണവും നടത്തി.

Get more updates from Pudukad News on Google