"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘മുഴുവൻ സമയ വിദ്യാർഥിയായിരിക്കെ സ്വകാര്യ സ്കൂളിൽ കായികാധ്യാപകൻ’ ; കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവിനെ പുറത്താക്കാൻ നിർദേശം; ചട്ടലംഘനത്തിൽ നടപടി | Kayamkulam MSM College SFI Leader

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് അൽ അമീനെ കോളജിൽ നിന്ന് പുറത്താക്കാൻ കേരള സർവകലാശാല നിർദേശം നൽകി (Kayamkulam MSM College SFI Leader). സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാറാണ് കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയത്.

കോളജിൽ മുഴുവൻ സമയ വിദ്യാർഥിയായിരിക്കെ സ്വകാര്യ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്തതിലൂടെ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയ അൽ അമീനെതിരെ കെഎസ്‌യു നൽകിയ പരാതിയിലാണ് സർവകലാശാല നടപടി സ്വീകരിച്ചത്.

അതേസമയം, സംഭവത്തിൽ എസ്എഫ്ഐക്കെതിരെ എംഎസ്എഫ് രംഗത്തെത്തി. എസ്എഫ്ഐക്ക് മത്സരിക്കാൻ ആളെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരു സ്കൂൾ അധ്യാപകനെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതെന്ന് എംഎസ്എഫ് ജനറൽ സെക്രട്ടറി സാഹിബ് മുഹമ്മദ് ആരോപിച്ചു.

കായംകുളം എസ്എൻ ഇന്റർനാഷണൽ മോഡൽ സ്കൂളിലെ അധ്യാപകനാണ് അൽ അമീനെന്നും സാഹിബ് മുഹമ്മദ് പറഞ്ഞു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയും അഡ്മിഷനും നേടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചു.

Story Summary:
The University of Kerala has directed the principal of Kayamkulam MSM College to remove SFI leader Al Ameen following a complaint over his alleged employment as a physical education teacher while being a full-time student. The directive came after an inquiry into the alleged violation of university rules.

Get more updates from Pudukad News on Google