"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം; എംജി സർവകലാശാലയിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയ രണ്ട് അധ്യാപകർക്കെതിരെ നടപടി.

എംജി സർവകലാശാലയിലെ അധ്യാപകരായ അഷിത ആനന്ദ്, ഡോ. കെ.ആർ ബൈജു എന്നിവർക്കെതി രെയാണ് കോട്ടയം ജില്ലാ കലക്ടർ നടപടിക്ക് നിർദേശം നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റുകൾ പങ്കുവെച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ചൂടിക്കാട്ടിയാണ് നടപടി.

പെരുമാറ്റച്ചട്ട ലംഘനം നടന്നുവെന്ന് വരണാധികാരി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ പകർപ്പ്  ലഭിച്ചു.

അഭിഭാഷകനായ അഭിജിത്ത് ലാൽ ആണ് അധ്യാപകർക്കെതിരെ പരാതി നൽകിയത്.

സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഭിച്ച് ഫേസ്ബുക്കിൽ പ്രചാരണ പോസ്റ്റുകൾ പങ്കുവെച്ചെന്നാണ് പരാതി.

Get more updates from Pudukad News on Google