"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രാജ്യത്ത് നിന്നുള്ള പെട്രോൾ, ഡീസൽ, വിമാന ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ: ഇന്ധന കയറ്റുമതി തീരുവകളിൽ വൻ ഇളവ് നൽകി ധനമന്ത്രാലയം വിജ്ഞാപനമിറക്കി; ആഗോള ഇന്ധന വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമ്പോഴും ആഭ്യന്തര ഇന്ധന നികുതി നിരക്കുകളിൽ മാറ്റമില്ല

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മേല്‍ ചുമത്തിയിരുന്ന വിന്‍ഡ്ഫോള്‍ നികുതി (പ്രതീക്ഷിതമല്ലാത്ത വന്‍ലാഭത്തിന്‍ മേലുള്ള അധിക നികുതി) കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. 


സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ പ്രകാരം ഡീസല്‍ കയറ്റുമതിക്കുള്ള സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും റോഡ് അധിഷ്ഠിത സെസ്സും ലിറ്ററിന് 25 രൂപയില്‍ നിന്ന് 20 രൂപയായി കുറച്ചു. 


വിമാന ഇന്ധനത്തിന്റെ നികുതി ലിറ്ററിന് 19 രൂപയില്‍ നിന്ന് 15 രൂപയായും, പെട്രോള്‍ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 1.5 രൂപയില്‍ നിന്ന് 0.5 രൂപയായുമാണ് കേന്ദ്ര ധനമന്ത്രാലയം കുറച്ചിരിക്കുന്നത്.


പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനും, കമ്പനികള്‍ കയറ്റുമതിയിലൂടെ അമിതലാഭം കൊയ്യുന്നത് തടയാനും മാര്‍ച്ച് 27 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കയറ്റുമതി തീരുവ ചുമത്താന്‍ തുടങ്ങിയത്. 


തുടര്‍ന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സാഹചര്യം വിലയിരുത്തി നിരക്കുകളില്‍ മാറ്റം വരുത്തിവരികയാണ്. അതേസമയം, ആഭ്യന്തര ഉപയോഗത്തിനായി വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിലവിലുള്ള നികുതി നിരക്കുകളില്‍ യാതൊരു മാറ്റവുമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Get more updates from Pudukad News on Google