"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തത്തില്‍പ്പെട്ടത് അനാഥാലയത്തിലെ അന്തേവാസികള്‍

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഹൈദരബാദ്:ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു.

ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് മുങ്ങി മരിച്ചത്.

തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് അപകടം.

അനാഥാലയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് എട്ട് പേര്‍ അടങ്ങുന്ന സംഘം വിഗ്രഹ നിമജ്ജനത്തിനായി പോയപ്പോഴായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ വാര്‍ഡനെ അറസ്റ്റ് ചെയ്തു.

വിഗ്രഹ നിമജ്ജനത്തിന് ട്രസ്റ്റ് മാനേജ്‌മെന്റ് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി എട്ട് വിദ്യാര്‍ഥികളാണ് കുളത്തില്‍ ഇറങ്ങിയത്.

വിഗ്രഹവുമായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ ആഴത്തില്‍ പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും എത്തിയാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.

മൂന്ന് അടിയിലധികം ഉയരമുള്ള ഏതൊരു വിഗ്രഹം നിമജ്ജനം ചെയ്യുമ്പോഴും പൊലീസില്‍ വിവരം അറിയിക്കണം.

 ക്രമീകരണങ്ങളും സഹായങ്ങളും നല്‍കുന്നതിനായി ഒരു വെബ്‌സൈറ്റ് തന്നെ സജ്ജീകരിച്ചതായും പൊലീസ് പറഞ്ഞു.

ട്രസ്റ്റിന്റെ ക്യാംപസില്‍ വിഗ്രഹം സ്ഥാപിച്ചിരുന്നെങ്കിലും നിമജ്ജനത്തിന് അനുമതി തേടിയിരുന്നില്ല.

വിദ്യാര്‍ഥികള്‍ക്കൊപ്പം നിമഞ്ജന സമയത്ത് വാര്‍ഡന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Get more updates from Pudukad News on Google