"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

റാങ്ക് പട്ടികയിൽ നിന്നു ഒന്നാം റാങ്കുകാർക്കു പോലും നിയമനം കിട്ടിയില്ല. കോട്ടയം ജില്ലയിലെ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. 2021-ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് 2022 ജൂലൈ 14-നാണ് പരീക്ഷ നടന്നത്. തുടർന്ന് 2023 സെപ്റ്റംബർ 19-ന് ആണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: റാങ്ക് പട്ടികയിൽ നിന്നു ഒന്നാം റാങ്കുകാർക്കു പോലും നിയമനം കിട്ടിയില്ല. കോട്ടയം ജില്ലയിലെ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, ഒരു നിയമനം പോലും ലഭിക്കാതെ കണ്ണീരോടെ ഉദ്യോഗാർഥികൾ.

കോട്ടയം ജില്ലയിലെ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് അധികൃതരുടെ അവഗണന മൂലം ജീവിത സ്വപ്നങ്ങൾ തകർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.

നാളെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാനിക്കും. പട്ടികയിലുള്ള ഒരാൾക്ക് പോലും ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ല.

2021-ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് 2022 ജൂലൈ 14-നാണ് പരീക്ഷ നടന്നത്.

തുടർന്ന് 2023 സെപ്റ്റംബർ 19-ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ചാണ് ഒന്നാം റാങ്കുകാരിയായ ജെ. ലക്ഷ്മി ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ മൂന്നു വർഷം കാത്തിരുന്നത്. 

എന്നാൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരാളെപ്പോലും നിയമിക്കാൻ സർക്കാരോ പി.എസ്.സി-യോ തയ്യാറായിട്ടില്ല.

കോട്ടയം ജില്ലയിലെ 75 ഗവൺമെന്റ് ഹൈസ്കൂളുകളിൽ 60-ലധികം സ്കൂളുകളിലും ഇംഗ്ലീഷ് വിഷയത്തിന് താല്കാലിക അധ്യാപകരാണ് അധ്യയനം നടത്തുന്നത്.

ജൂലൈയിൽ പ്രവേശനം നേടി ഫെബ്രുവരി വരെ മാത്രം സേവനം അനുഷ്ഠിക്കുന്ന താത്കാലികക്കാരെ വെച്ച് സ്കൂൾ അധ്യയനം മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് വർഷങ്ങളോളം കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവർ പുറത്തുനിൽക്കുന്നത്.

2017-ലെ റാങ്ക് പട്ടികയിലും സമാനമായ രീതിയിൽ ഒരാളെപ്പോലും നിയമിക്കാതെ 2021-ൽ കാലാവധി അവസാനിപ്പിച്ചിരുന്നു.

ഇതിനുശേഷവും തിരുത്തലുകൾ വരുത്താതെ കഴിഞ്ഞ വർഷം ഓഗസ്റ്റിലും പി.എസ്.സി വീണ്ടും ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയിട്ടുണ്ട്. 

നിയമനം നൽകാനുദ്ദേശമില്ലെങ്കിൽ എന്തിനാണ് പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.

Get more updates from Pudukad News on Google