"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ന്യൂനപക്ഷ യുവജനങ്ങൾക്ക് സർക്കാർ ജോലി പരിശീലനം; അഞ്ച് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും | minority youth training centres Kerala

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

minority youth training centres Kerala

തിരുവനന്തപുരം: സർക്കാരിന്റെ വിഷൻ 2031 പദ്ധതിയുടെ ഭാഗമായി സർക്കാർ, കേന്ദ്ര സർക്കാർ സർവീസുകളിലെ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു (minority youth training centres Kerala).

ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. അടുത്തയാഴ്ചയോടെ തന്നെ ഇവയുടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇതിന് പുറമെ സംസ്ഥാനത്ത് 13 പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപപരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞതായും ഇതിൽ ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ ലഭിച്ചതായും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്., അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ. (ഡോ.) പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Story Summary:
Kerala will launch five new minority youth training centres to improve the representation of educated minority youth in government and central government services. The centres will come up in Edava, Tanur, Guruvayur, Vellamunda and Changanassery, with operations expected to begin next week.

Get more updates from Pudukad News on Google