ഓക്സിജൻ ട്യൂബുമായി ആശുപത്രി ഗൗൺ ധരിച്ച ചിത്രം പങ്കുവച്ച് ഡിസ്കോ ശാന്തി; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ, പ്രാർഥനകളോടെ ചലച്ചിത്രലോകം
Current: മലയാളം

ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടി ഡിസ്കോ ശാന്തി. താരം ആശുപത്രി മുറിയിൽ കിടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകരും സിനിമാ ലോകവും വലിയ ആശങ്കയിലാണ്.
മൂക്കിൽ ഓക്സിജൻ ട്യൂബുമായി ആശുപത്രി ഗൗൺ ധരിച്ചുള്ള ചിത്രമാണ് 61-കാരിയായ ഡിസ്കോ ശാന്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “വീട്ടിൽ തിരിച്ചെത്തി” എന്ന ഒറ്റ വരി മാത്രമാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
എന്നാൻ ഏത് രോഗത്തിനാണ് ചികിത്സ തേടിയതെന്നോ എത്ര ദിവസം ആശുപത്രിയിലായിരുന്നു എന്നോ ഉള്ള വിവരങ്ങൾ താരം വ്യക്തമാക്കിയിട്ടില്ല.
ചിത്രം പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന പ്രാർഥനയുമായി രംഗത്തെത്തുന്നത്.
പ്രശസ്ത തമിഴ് നടൻ സി.എൽ. ആനന്ദന്റെ മകളായ ഡിസ്കോ ശാന്തി എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളും നൃത്തരംഗങ്ങളും താരം ചെയ്തിട്ടുണ്ട്.




