"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൈയേറ്റങ്ങളും അഴിമതി പരാതികളും അന്വേഷിക്കുന്നതിനിടെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിന് സ്ഥലംമാറ്റം. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) നോർത്ത് തസ്തികയിൽ നിയമനം. പകരം കെ.കെ. സുനിൽകുമാർ ഐഎഫ്എസ് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

നിലമ്പൂർ: കൈയേറ്റങ്ങളും അഴിമതി സംബന്ധമായ പരാതികളും അന്വേഷിക്കുന്നതിനിടെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ സർക്കാർ സ്ഥലംമാറ്റി. 

വ്യാഴാഴ്ച പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം ധനേഷ്‌കുമാറിനെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ സ്ഥാനത്തുനിന്ന് മാറ്റി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്), നോർത്ത് തസ്തികയിൽ നിയമിച്ചു. പകരം കെ കെ സുനിൽകുമാർ ഐഎഫ്എസിനെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒയായി നിയമിച്ചു.


ധനേഷ്‌കുമാർ ഡെറാഡൂണിൽ ഔദ്യോഗിക ക്യാമ്പിലായിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹം സ്ഥലത്തില്ലാത്ത സമയം നോക്കി സ്ഥലംമാറ്റം നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 


എന്നാൽ സ്ഥലംമാറ്റത്തിന്റെ കാരണം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ ഭരണപക്ഷ എംഎൽഎമാരുടെ ഇടപെടലാണ് നടപടിക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്.

പുള്ളിപ്പാടം വില്ലേജ് പരിധിയിലെ ഭൂമി കൈയേറ്റം, വിവിധ അനധികൃത ക്വാറി നിർമാണങ്ങൾ, മുൻ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. കഴിഞ്ഞ വർഷം ജൂലൈയിലാണ് ധനേഷ്‌കുമാർ നിലമ്പൂരിൽ ചുമതലയേറ്റത്. 

Get more updates from Pudukad News on Google