"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓ​ക്സി​ജ​ൻ ട്യൂ​ബു​മാ​യി ആ​ശു​പ​ത്രി ഗൗ​ൺ ധ​രി​ച്ച​ ചി​ത്രം പങ്കുവച്ച് ഡി​സ്കോ ശാ​ന്തി; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ, പ്രാർഥനകളോടെ ചലച്ചിത്രലോകം

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് ന​ടി ഡി​സ്കോ ശാ​ന്തി. താ​രം ആ​ശു​പ​ത്രി മു​റി​യി​ൽ കി​ട​ക്കു​ന്ന ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​രാ​ധ​ക​രും സി​നി​മാ ലോ​ക​വും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

മൂ​ക്കി​ൽ ഓ​ക്സി​ജ​ൻ ട്യൂ​ബു​മാ​യി ആ​ശു​പ​ത്രി ഗൗ​ൺ ധ​രി​ച്ചു​ള്ള ചി​ത്ര​മാ​ണ് 61-കാ​രി​യാ​യ ഡി​സ്കോ ശാ​ന്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. “വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി” എ​ന്ന ഒ​റ്റ വ​രി മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​നൊ​പ്പം താ​രം കു​റി​ച്ച​ത്.

 


എ​ന്നാ​ൻ ഏ​ത് രോ​ഗ​ത്തി​നാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്നോ എ​ത്ര ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു എ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.


ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന് വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന പ്രാർഥനയുമായി രം​ഗ​ത്തെ​ത്തു​ന്ന​ത്.

പ്ര​ശ​സ്ത ത​മി​ഴ് ന​ട​ൻ സി.​എ​ൽ. ആ​ന​ന്ദന്‍റെ മ​ക​ളാ​യ ഡി​സ്കോ ശാ​ന്തി എ​ൺ​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളും നൃ​ത്ത​രം​ഗ​ങ്ങ​ളും താ​രം ചെ​യ്തി​ട്ടു​ണ്ട്.

Get more updates from Pudukad News on Google