"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പത്രിക പരിശോധിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 

വിമത ടിഎംസി എംപിമാര്‍ വ്യാഴാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു. ഇരുവിഭാഗങ്ങളോടും ചിഹ്നം ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് അനുയോജ്യമായ പേരുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫ്രീ സിംബല്‍’ ലിസ്റ്റില്‍ നിന്നുള്ള പുതിയ ചിഹ്നങ്ങളും ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്. ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറുമായ ഡോ. വിവേക് ജോഷി, ഡോ.സുഖ്ബീര്‍ സിങ് സന്ധു എന്നിവരുമാണ് ഉത്തരവിട്ടത്. 

Get more updates from Pudukad News on Google