"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യൻ പ്രതിരോധ സ്വയംപര്യാപ്തതയിൽ ചരിത്ര നാഴികക്കല്ല്: തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക എൽ.സി.എ തേജസ് ട്രെയിനർ, എച്ച്.ടി.ടി-40 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കും ധ്രുവ് എൻ.ജി ഹെലികോപ്റ്ററുകൾ പവൻ ഹാൻസിനും കൈമാറി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവും ബംഗളൂരുവിൽ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബംഗളൂരു: രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തതയില്‍ നാഴികക്കല്ലായി എച്ച്.എ.എല്‍ വികസിപ്പിച്ച അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും കൈമാറുന്ന ചടങ്ങ് ഇന്ന് ബംഗളൂരുവില്‍ നടക്കും. 


എല്‍.സി.എ തേജസ് എഫ്.ഒ.സി ട്വിന്‍ സീറ്റര്‍ ട്രെയിനര്‍, എച്ച്.ടി.ടി-40 ബേസിക് ട്രെയിനര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കും, ധ്രുവ് എന്‍.ജി ഹെലികോപ്റ്ററുകള്‍ പവന്‍ ഹാന്‍സ് ലിമിറ്റഡിനും കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു എന്നിവര്‍ മുഖ്യാതിഥികളാകും. 


കൊച്ചിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമാകും പ്രതിരോധ മന്ത്രി ബംഗളൂരുവിലെത്തുക. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ്, എച്ച്.എ.എല്‍ സി.എം.ഡി രവി കെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വ്യോമസേനയുടെയും സിവില്‍ വ്യോമയാന മേഖലയുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ തദ്ദേശീയ എയറോസ്പേസ് ആവാസവ്യവസ്ഥയ്ക്ക് വലിയ കരുത്തേകുന്നതാണ് ഈ കൈമാറ്റമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 


സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി അത്യാധുനിക പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള എച്ച്.എ.എല്ലിന്റെയും ഇന്ത്യന്‍ വ്യവസായ പങ്കാളികളുടെയും വിപുലീകൃത ശേഷിയാണ് ഇതിലൂടെ തെളിയുന്നത്. 


വിദേശ ആശ്രിതത്വം കുറച്ച്, വ്യോമ-പ്രതിരോധ മേഖലയില്‍ തദ്ദേശീയ ഉല്‍പ്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണ് ഈ പ്ലാറ്റ്ഫോമുകളുടെ ഇന്‍ഡക്ഷന്‍.

 

Get more updates from Pudukad News on Google