ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു
🌐 Select your Language:
Current: മലയാളം
Current: മലയാളം

കോഴിക്കോട്: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവന്ന ഭരണസമിതിക്കെതിരെയാണ് നടപടി.
മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരാതിയിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.
യൂണിയൻ രൂപീകരിച്ചതിന് ശേഷം ഇതുവരെ കൃത്യമായ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പൊതുയോഗം വിളിച്ച് കണക്കുകൾ സുതാര്യമായി അവതരിപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തൽ. നഷ്ടപ്പെട്ട തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാതെ കണക്കിൽ കുറവ് വരുത്തി ക്രമക്കേട് നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Get more updates from Pudukad News on Google




