കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവെന്ന് പരാതി. ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
🌐 Select your Language:
Current: മലയാളം
Current: മലയാളം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്. കൂടൽ സ്വദേശിനിയായ 16കാരിക്ക് എക്സ്റേ മാറി നൽകിയെന്നാണ് പരാതി.
ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെൺകുട്ടി. എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം ആണ് മാറി നൽകിയത്. ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Get more updates from Pudukad News on Google




