"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സ്കൂട്ടറിൽ സഞ്ചരിച്ച സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് മാല കവർന്നു. സ്വർണമാലകൾ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികൾ പിടിയിൽ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്ന രണ്ടുപേർ പോലീസ് പിടിയിൽ. ഇരവിപുരം സ്വദേശി മാഹീൻ (25), പട്ടത്താനം ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് (27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ട് പവൻ മാല സംഘം പൊട്ടിച്ചെടുത്തത്. തുടർന്ന് കണ്ണനല്ലൂർ വടക്കേമുക്കിലെത്തിയ പ്രതികൾ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെയും ആറു പവൻ മാല കവർന്നു. 


പരാതികളുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര, കണ്ണനല്ലൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി. 


വെള്ളിയാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉളിയകോവിൽ ഇളംകുളം ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾപിടിയിലായത്.

Get more updates from Pudukad News on Google