"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. ചിറയിൻകീഴ് വലിയകട തോപ്പിൽ പാലത്തിന് സമീപത്തെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ​ 

ഇന്നലെ രാവിലെ ബന്ധുവീടിന് സമീപമുള്ള നദിയിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുതൽ യുവാവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള നദിക്കരയിൽ ചൂണ്ടയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ചിറയിൻകീഴ് പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

Get more updates from Pudukad News on Google