"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർഫേസ്-1 ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂ ഡൽഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് 1-ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ വി ഹംസ, സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാ ജേക്കബ് ജോർജ്ജ്, കേരള ആയുർവേദ ലൈഫ് മാനേജിങ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, ഓണാഘോഷ കൺവീനർ എം കെ മധു തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.

ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.

dma mayur vihar phase 1 onam

തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ ആരംഭിച്ച കലാപരിപാടികൾ പി എസ് പ്രവീണിന്റെ നാടൻപാട്ട്, ആതിര ദാസും ഐശ്വര്യ ദാസും അവതരിപ്പിച്ച ‘ഓണം പൊന്നോണം’ – നൃത്തം, ആതിരാ രാജൻ അവതരിപ്പിച്ച കഥാപ്രസംഗം, ഗുരു നമിത കൃഷ്ണന്റെ ശിഷ്യരായ വാണി ജീവൻ ദാസ്, വിധുബാല രാജീവ്, വരദ മാധവൻ, ശ്രേയാ ഗിരീഷ്, മീരാ രവീന്ദ്രൻ, വൈഷ്ണവി വേണുഗോപാൽ, ഋഷിക രാജേഷ്, ശിവദാ പി മാധവൻ, ഗൗരി എസ് മേനോൻ എന്നിവർ അവതരിപ്പിച്ച ‘നായിക’ – നൃത്തശില്പം, ശ്വാശ്വന്ത്‌ ബാലന്റെ സെമി ക്ലാസിക്കൽ സോംഗ്, മയൂരം നടത്തിയ തിരുവാതിരകളി, അദ്വിക നായർ, റിതിഷ ശശികുമാർ, ഗൗരി ബിജു, അന്വിത പ്രദോഷ്, നവമി മങ്കട്ട്, അനന്യ ശർമ്മ എന്നിവർ അവതരിപ്പിച്ച ‘ഓണപ്പുലരി’, അലീന ബിജുവിന്റെ സോളോ ഡാൻസ്, ബ്ലെസി ബെൻ, ലയന വിനോയ്, സ്റ്റീഫൻ ഡാനിയേൽ, സാഹിൽ മാമച്ചൻ, അഭിനവ് ബൈജു, കുര്യാക്കോസ് മാത്യു, ഡരൽ സെബാസ്റ്റ്യൻ എന്നിവർ നടത്തിയ സിനിമാറ്റിക് ഡാൻസ് എന്നിവ ഓണാഘോഷത്തിനു മിഴിവേകി.

ചടങ്ങിൽ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Get more updates from Pudukad News on Google