"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എം 50-യിൽ മോഷ്ടിച്ച കാറുമായി വീണ്ടും റോങ്ങ് സൈഡിൽ;ഗാർഡയുടെ കാറിനെ ഇടിച്ചു; രണ്ട് ടീനേജേഴ്സ് അറസ്റ്റിൽ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിനിലെ എം 50 മോട്ടോർവേയിൽ മോഷ്ടിച്ച കാറുമായി റോങ്ങ് സൈഡിൽ വാഹനമോടിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ ഗാർഡ അറസ്റ്റ് ചെയ്തു. എം 50-യുടെ സൗത്ത് ബോണ്ട്‌ ക്യാരിയേജ് വെയിൽ ജംഗ്ഷൻ ആറിന് (ബ്ലാഞ്ചരട്സ്ടൗൺ ) സമീപമാണ് സംഭവം നടന്നത്.

ബുധനാഴ്ച്ച പുലർച്ചെയുണ്ടായ സംഭവത്തിൽ മോഷ്ടിച്ച കാർ എം 50-ൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നത് ഗാർഡയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം തടയാനുള്ള ശ്രമത്തിനിടെ ഗാർഡയുടെ വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് ടീനേജേഴ്സിനെ ഗാർഡ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനവുമായി ബന്ധപ്പെട്ട കേസിനൊപ്പം അപകടകരമായ രീതിയിൽ റോങ്ങ്‌ വെ ഡ്രൈവിംഗ് നടത്തിയ സംഭവവും ഗാർഡ അന്വേഷണത്തിന്റെ ഭാഗമാണ്.

എം 50 പോലുള്ള തിരക്കേറിയ മോട്ടോർവേയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ദിശയ്ക്ക് വിപരീതമായി കാർ ഓടിച്ചതാണ് സംഭവത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. സംഭവത്തെ തുടർന്ന് ഗാർഡ അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google