"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുട്ടികളുടെ പാസ്‌പോർട്ട് നിയമത്തിൽ മാറ്റം; പുതിയ മാർഗനിർദേശവുമായി കേന്ദ്രം | child passport India

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

child passport India

ന്യൂഡൽഹി: കുട്ടികൾക്ക് അനുവദിക്കുന്ന പാസ്‌പോർട്ടുകളുടെ കാലാവധിയിൽ പുതിയ മാർഗനിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (child passport India). 15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന പാസ്‌പോർട്ടിന് പരമാവധി അഞ്ച് വർഷം വരെയോ കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതുവരെയോ ആയിരുന്നു കാലാവധി. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അതായിരിക്കും പാസ്‌പോർട്ടിന്റെ ഔദ്യോഗിക കാലാവധി എന്നാണ് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നത്.

സാധാരണയായി മുതിർന്നവർക്ക് 10 വർഷത്തെ കാലാവധിയിലാണ് പാസ്‌പോർട്ട് അനുവദിക്കുന്നത്. അതേസമയം, 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 10 വർഷത്തേക്കുള്ള പാസ്‌പോർട്ടോ 18 വയസ് പൂർത്തിയാകുന്നതുവരെയുള്ള കാലാവധിയുള്ള പാസ്‌പോർട്ടോ തിരഞ്ഞെടുക്കാൻ നിലവിൽ അവസരമുണ്ട്. 10 വർഷത്തെ പാസ്‌പോർട്ട് തിരഞ്ഞെടുക്കുന്നവർ അതിനുള്ള നിശ്ചിത ഫീസ് അടച്ചാൽ മതിയാകും.

കുട്ടികളുടെ പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയും ഓൺലൈൻ സംവിധാനത്തിലൂടെയും സമർപ്പിക്കുന്ന അപേക്ഷകൾക്ക് പുതിയ നിർദേശങ്ങൾ ബാധകമായിരിക്കും.

Story Summary:
The Ministry of External Affairs has issued revised guidelines on the validity of passports issued to children. For applicants below 15, the passport will be valid for up to five years or until they turn 18, whichever comes first.

Get more updates from Pudukad News on Google