നഖത്തിലെ കറുപ്പ് സ്കിൻ കാൻസറോ?
Current: മലയാളം

നഖം കറുക്കുന്നതിന് പരിക്കുകൾ മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ കാരണമാകാം.
പ്രധാന കാരണങ്ങൾ
അടിപറ്റുകയോ പരിക്കേൽക്കുകയോ ചെയ്യുക: നഖത്തിന് ശക്തമായ പ്രഹരമേൽക്കുമ്പോൾ നഖത്തിനടിയിൽ രക്തം കട്ടപിടിക്കാറുണ്ട്. ഇത് നഖം കറുപ്പ്, തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറത്തിലാകാൻ ഇടയാക്കും.
ഫംഗസ് ബാധ: നഖത്തിലുണ്ടാകുന്ന പൂപ്പൽ ബാധമൂലം നഖത്തിന് നിറവ്യത്യാനം ഉണ്ടാകാറുണ്ട്. ഇത് നഖം മഞ്ഞയോ കറുപ്പോ നിറമാകുന്നതിന് കാരണമാകുന്നു.
പോഷകാഹാരക്കുറവ്: ശരീരത്തിൽ ചില പ്രത്യേക വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവുണ്ടായാൽ നഖങ്ങളുടെ സ്വാഭാവിക നിറം മാറി കറുത്ത പാടുകൾ കാണപ്പെടാം.
അണുബാധകൾ: ബാക്ടീരിയയോ മറ്റ് അണുബാധകളോ നഖത്തിന് സംഭവിക്കുമ്പോൾ നഖത്തിനടിയിൽ കറുപ്പ് നിറം ബാധിക്കാം.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ: അപൂർവ്വമായി, നഖത്തിനടിയിലോ ചുറ്റുമോ ഉണ്ടാകുന്ന കറുത്ത പാടുകൾ കാൽനഖത്തിലെ ഇത്തരം കറുപ്പ് സ്കിൻ കാൻസർ (മെലനോമ) പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം.




