മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് രാവിലെയും വൈകുന്നേരവും സമയങ്ങൾ നിശ്ചയിച്ച് കുവൈറ്റ് മുൻസിപ്പാലിറ്റി
🌐 Select your Language:
Current: മലയാളം
Current: മലയാളം

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻസിപ്പാലിറ്റി മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് രാവിലെയും വൈകുന്നേരവും പ്രത്യേക സമയങ്ങൾ നിശ്ചയിച്ചു.
രാവിലെ 9:00 മണിക്കും വൈകുന്നേരങ്ങളിൽ അസർ നമസ്കാരത്തിന് ശേഷവുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇഷാ നമസ്കാരത്തിന് ശേഷം സംസ്കാരം നടത്തണമെങ്കിൽ ഫ്യൂണറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റുമായി മുൻകൂട്ടി സംസാരിച്ച് അനുമതി വാങ്ങേണ്ടതാണ്. പുതിയ സമയക്രമം സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
Get more updates from Pudukad News on Google




