"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിവാദത്തിന് പിന്നാലെ റേഞ്ച് റോവർ തിരികെ നൽകി മന്ത്രി കെ.എം. ഷാജി | KM Shaji Range Rover controversy

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

KM Shaji Range Rover controversy

കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ വാഹനം ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ.എം. ഷാജി (KM Shaji Range Rover controversy). കണ്ണൂർ തില്ലങ്കേരി സ്വദേശിയും കെഎംസിസി നേതാവുമായ യാക്കൂബ് തില്ലങ്കേരിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അദ്ദേഹത്തിന്റെ വീട്ടിൽ തിരിച്ചെത്തിച്ചത്.

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പകരം ആഡംബര കാർ ഉപയോഗിച്ചതിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉയർന്നിരുന്നു.

അതേസമയം, സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനം ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നാണ് കെ.എം. ഷാജിയുടെ ഓഫീസിന്റെ വിശദീകരണം. സ്വകാര്യ വാഹനം ഉപയോഗിച്ചതിന് ഇന്ധനച്ചെലവോ വാടകയോ ഇനത്തിൽ സർക്കാരിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. വാഹനത്തിൽ ഔദ്യോഗിക നമ്പർ പതിപ്പിച്ചത് സർക്കാരിന്റെ അനുമതിയോടെയാണെന്നും ഷാജി നേരത്തെ വിശദീകരിച്ചിരുന്നു.

വാഹനത്തിന്റെ ഉടമ യാക്കൂബ് തില്ലങ്കേരിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കെ.എം. ഷാജിയുമായി സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും താൻ അദ്ദേഹത്തിന്റെ ബിനാമിയല്ലെന്നും യാക്കൂബ് പറഞ്ഞിരുന്നു. വാഹനത്തിന്റെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവുകൾ താനാണ് വഹിക്കുന്നതെന്നും ഇന്ധനച്ചെലവ് ഷാജിയാണ് വഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവാദം ശക്തമായ സാഹചര്യത്തിലാണ് റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുനൽകിയത്. വാഹനം തിരികെ നൽകിയതോടെ വിഷയത്തിൽ ഉയർന്ന രാഷ്ട്രീയ വിവാദത്തിനും പുതിയ വഴിത്തിരിവുണ്ടായി.

Story Summary:
Kerala minister K.M. Shaji has returned a privately owned Range Rover to its owner following controversy over his use of the luxury vehicle instead of the government-provided car. Shaji’s office said no fuel or rental expenses for the private vehicle were claimed from the government.

Get more updates from Pudukad News on Google