ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടസ്സപ്പെടുത്തിയെന്ന ആരോപണം. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ കസ്റ്റഡിയിൽ. കുന്നംകുളം പൊലീസാണ് നടപടിയെടുത്തത്.
ഡിജിപിയുടെ പൈലറ്റ് വാഹനത്തിന് തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രികനായ യുവാവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവരമറിഞ്ഞ് ഈ സുഹൃത്തിനെ സഹായിക്കാനായി കുന്നംകുളം സ്റ്റേഷനിലെത്തിയതായിരുന്നു ഗോകുൽ ഗുരുവായൂർ.
തുടർന്ന് സ്റ്റേഷനിൽ വെച്ച് ഗോകുലും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഗോകുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
Get more updates from Pudukad News on Google




