"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള സർവകലാശാലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിനെതിരെ പിണറായി വിജയൻ; രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിക്കാനുമുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് പ്രതികരണം

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സർവകലാശാല ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും മാറ്റിനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പിണറായി വിജയൻ ആരോപിച്ചു. 

വിദ്യാർഥികൾക്ക് രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനുമുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാകുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.

Get more updates from Pudukad News on Google