"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

€25,000 ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയമായ വീട് രണ്ടുലക്ഷം യൂറോയ്ക്ക് വിൽപ്പനയ്ക്ക്

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

അയർലണ്ടിലെ ലെയ്ട്രിമിൽ ഏകദേശം €25,000 ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയമായ വീട് ഇപ്പോൾ ഏകദേശം രണ്ടുലക്ഷം യൂറോയ്ക്ക് വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിക്കാനുള്ള സാധ്യത ചർച്ചയാക്കിയ ഈ വീട് ഒരിക്കൽ രാജ്യത്ത് തന്നെ ശ്രദ്ധ നേടിയിരുന്നു.

ക്ലൂനെന് സമീപം ഗോർനലൗർ പ്രദേശത്തുള്ള ബ്ലാക്‌ഹല്ല് കോട്ടജ്എന്നറിയപ്പെടുന്ന വീടാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ആർക്കിടെക്ടായ ഡോമിനിക് സ്റ്റീവ്ൻസ് രൂപകൽപ്പന ചെയ്ത ഈ വീട് 2009-10 കാലയളവിലാണ് നിർമ്മിച്ചത്.വീടിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾക്കും ആവശ്യമായ വിവിധ ജോലികൾക്കുമായി അന്ന് ഏകദേശം €25,000 മാത്രമാണ് ചെലവായത്.

ഇതിനുപുറമേ ഭൂമിയുടെ വിലയും യൂറ്റിലിറ്റീസ് ബന്ധിപ്പിക്കുന്നതിനുള്ള ചെലവും വന്നിരുന്നു. കൂടാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയൽവാസികളും നിർമ്മാണ ജോലികളിൽ സൗജന്യമായി സഹായിച്ചതും ചെലവ് കുറയ്ക്കാൻ സഹായിച്ചു.ഏകദേശം 64 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്ത്റൂമും കിച്ചൻ , ലിവിങ് /ഡൈനിംഗ് ഏരിയ , ലോഫ്റ്റ് സ്പേസ് എന്നിവയുമുണ്ട്.

ഊർജക്ഷമതയ്ക്ക് പ്രാധാന്യം നൽകി നിർമ്മിച്ച വീടിന് ബി ബെർ റേറ്റിംഗ് ആണുള്ളത്.സോളാർ പാനൽസ് , ഉയർന്ന ഇന്സുലേഷൻ ഉള്ള ടിമ്പർ ഫ്രെയിം കൺസ്ട്രക്ഷൻ , റീഡ്-ബെഡ് സെവജ് ട്രീറ്റ്മെന്റ് സിസ്റ്റം തുടങ്ങിയ പ്രത്യേകതകളും വീടിനുണ്ട്. ഏകദേശം 0.69 ഏക്കർ സ്ഥലത്താണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

2009-10 കാലത്ത് €25,000-ന് നിർമ്മിച്ച ഈ വീടിനു സ്ഥലം ഉൾപ്പെടെഇപ്പോൾ €195,000 ആണ് വിലയിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറിയതും ഊർജക്ഷമവുമായ വീടുകൾ നിർമ്മിക്കാനുള്ള സാധ്യതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറിയിരുന്ന ഈ വീടിന്റെ ഇപ്പോഴത്തെ വിൽപ്പനയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

 

Get more updates from Pudukad News on Google