ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു;ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് നിർമാണത്തിൽ ചട്ടലംഘനമെന്ന് എക്സൈസ്
Current: മലയാളം

വയനാട്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കൂറ്റൻ വീട് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് നാലു നിലകളുള്ള കെട്ടിടം നിർമിച്ചി രിക്കുന്നത്.
നിർമാണത്തിൽ കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുൻപ് മുട്ടിൽ പഞ്ചായത്ത് ഈ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
കെട്ടിടം തന്റെ പേരിലല്ലെന്നും ഭാര്യമാതാവ് ലില്ലി ജോസിന്റെ പേരിലാണെ ന്നുമായിരുന്നു ചോദ്യം ചെയ്യലിലും കോടതിയിലും ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം.
എന്നാൽ തണ്ടപ്പേർ രേഖകൾ പ്രകാരം വീടിന്റെ യഥാർത്ഥ ഉടമസ്ഥൻ ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന് എക്സൈസ് ഉറപ്പിച്ചു.
പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയിലും വിലാസം ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കെട്ടിട നിർമാണം പൂർത്തിയായ ശേഷം ഇത് ഹോംസ്റ്റേയാക്കി മാറ്റാൻ ആന്റോ അഗസ്റ്റിൻ അപേക്ഷ നൽകിയിരു ന്നെങ്കിലും നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുട്ടിൽ പഞ്ചായത്ത് ഈ അപേക്ഷ തള്ളുകയായിരുന്നു.
നിലവിൽ അനധികൃത മദ്യകേസിലെ ചോദ്യം ചെയ്യലിൽ എക്സൈസിന് മുൻപിൽ ആന്റോ ഉയർത്തിയ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.




