പ്രതിപക്ഷ വോട്ടുകൾ ചിതറിപ്പോയത് എബിവിപിക്ക് തുണയായി; ഭൂരിപക്ഷം വിദ്യാർത്ഥികളും ഭരണപക്ഷത്തിന് എതിരെന്ന് ഡിയുഎസ്യു തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിജെപി നേതാവ് സൗരവ് ദാസ്: തിരിച്ചടിയായി എൻഎസ്യുഐയിലെ വിമതനീക്കവും രാഹുലിന്റെ പ്രചാരണ പരാജയവും
Current: മലയാളം

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപി വന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിജെപി കോ-കണ്‍വീനര്‍ സൗരവ് ദാസ്.
തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നിലവിലെ ഭരണപക്ഷത്തിന് എതിരാണെന്നതാണെന്നും, എന്നാല്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോയതാണ് ഭരണപക്ഷത്തിന് നേട്ടമായതെന്നും സൗരവ് ദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ തങ്ങള്‍ രാജാക്കന്മാരോ രാജ്ഞിമാരോ അല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും, കാരണം ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവര്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സിജെപിയെ വേട്ടയാടുന്നതിന് പകരം കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗവും സ്വന്തം സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമതനായി മത്സരിച്ച് വൈസ് പ്രസിഡന്റ് പദവിയിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച എന്എസ്യുഐ സ്ഥാനാര്‍ത്ഥിയുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് ഐക്യത്തിലെ ചില വിഭാഗങ്ങള്‍ ആശയപരമായ വൈദഗ്ധ്യത്തിനും പ്രത്യേകതകള്‍ക്കും അമിത പ്രാധാന്യം നല്‍കുകയാണെന്നും ഇത്തരത്തിലാണ് പ്രതിപക്ഷ ‘ഐക്യം’ എങ്കില്‍ അവര്‍ പ്രതിപക്ഷത്തുതന്നെ തുടരുമെന്നും സൗരവ് ദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡിയുഎസ്യു തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പ്രാതിനിധ്യമുള്ള എബിവിപി വന്‍ മുന്നേറ്റമാണ് നടത്തിയത്. എബിവിപിയുടെ യാഷ് ദബാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 24,576 വോട്ടുകള്‍ നേടിയാണ് യാഷ് ദബാസ് എന്എസ്യുഐയുടെ വിജയ് ശങ്കര്‍ മീനയെ 2,053 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്എസ്യുഐ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ദീപാന്‍ഷു ഷോക്കീന് 30,615 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഈ വിജയം വിദ്യാര്‍ത്ഥികളുടെയും സൗഹാര്‍ദ്ദത്തിന്റെയും സംഘിന്റെയും രാജ്യസ്നേഹികളുടെയും വിജയമാണെന്ന് യാഷ് ദബാസ് പ്രതികരിച്ചു.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പ്രചാരണത്തിന് ശേഷമുണ്ടായ ഈ തിരിച്ചടി കോണ്‍ഗ്രസിനും എന്‍എസ്യുഐക്കും വലിയ ആഘാതമായിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ പ്രചാരണം ചലനമുണ്ടാക്കിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.




