"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്നു; ജിഎസ്ടിക്ക് നൽകിയ മൊഴിയിൽ വാഴവറ്റയിലെ വീടിന്റെ വിലാസം | Anto Augustine Wayanad house controversy

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Anto Augustine

വയനാട് വാഴവറ്റയിലെ വീട്ടുമായി ബന്ധപ്പെട്ട് റിപോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഉന്നയിച്ച അവകാശവാദങ്ങളിൽ കൂടുതൽ ചോദ്യങ്ങളുയരുന്നു. വാഴവറ്റയിലെ വീട്ടിൽ നിന്ന് മദ്യം പിടികൂടിയ കേസിൽ വീട് തന്റേതല്ലെന്നും 2022ൽ തന്നെ കെട്ടിടം വിറ്റുപോയെന്നുമാണ് ആന്റോയുടെ ഭാഗത്തുനിന്നുള്ള വാദം. എന്നാൽ ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ ഇതേ വീടിന്റെ വിലാസമാണ് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. (Anto Augustine Wayanad house controversy)

വാഴവറ്റയിലെ മൂങ്ങാനിയിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായ അളവിൽ കൂടുതലായി മദ്യം പിടികൂടിയത്. പരിശോധനയ്ക്ക് പിന്നാലെ എക്സൈസ് വകുപ്പ് കേസെടുക്കുകയും ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം, കെട്ടിടം തന്റേതല്ലെന്നും 2022ൽ SARFAESI നടപടികളിലൂടെ വിൽപ്പന നടന്നുവെന്നുമാണ് ആന്റോയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് നികുതി രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകളിലാണ് വാഴവറ്റയിലെ വീടുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിവരങ്ങൾ പുറത്തുവരുന്നത്.

ഇതിനിടെ, ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം തുടരുകയാണ്. സംസ്ഥാന സർക്കാരാണ് മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള തീരുമാനമെടുത്തതെന്നും സ്പോൺസറാകാൻ തനിക്കൊപ്പം സർക്കാർ പ്രതിനിധികൾ സമീപിച്ചെന്നുമാണ് ആന്റോ ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ പറയുന്നതായി റിപ്പോർട്ടുകൾ. മുൻ കായികമന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലെത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നും മൊഴിയിലുണ്ടെന്നാണ് വിവരം.

മെസ്സി വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നെന്ന ആരോപണമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. സെപ്റ്റംബർ 16ന് റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലും ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും വീടുകളിലും ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. രേഖകളും മെമ്മറി കാർഡുകളും ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെസ്സി കേസിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശുപാർശ ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർ ചോദ്യം ചെയ്യലിലേക്ക് കടക്കുക.

Summary: New documents have raised questions over Anto Augustine’s claim regarding ownership of a disputed house in Wayanad, from where excess liquor was seized. Meanwhile, the SIT investigation into alleged financial irregularities linked to the proposed Messi visit to Kerala is continuing.

Get more updates from Pudukad News on Google