മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍: നാല് പേർ ഒഴിക്കിൽപെട്ടു. ഒരാൾ മരിച്ചു.ശക്തമായ മഴയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ
🌐 Select your Language:
Current: മലയാളം
Current: മലയാളം

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാല് പേരാണ് ഒഴുക്കില്‍ പെട്ടത്. രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്ക്കായി തെരച്ചിൽ ഊർജിതമാക്കി.
നിലമ്പൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Get more updates from Pudukad News on Google




