ഈരാറ്റുപേട്ടയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന യുവതിക്ക് പരിക്ക്
🌐 Select your Language:
Current: മലയാളം
Current: മലയാളം

കോട്ടയം: ഈരാറ്റുപേട്ടയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിലാണ് അപകടം.
ചെന്നൈ ജവഹർ നഗർ സ്വദേശിനിയായ സംഗീതയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ജോസഫ്(80) എന്നയാളാണ് മരിച്ചത്. അപകടസമയത്ത് മൂന്നുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇതിൽ രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ജോസഫിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Get more updates from Pudukad News on Google




