കോഴിക്കോട് കോർപറേഷൻ കൊണ്ട് വന്ന സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം. പദ്ധതിക്കായി കൊണ്ടുവന്ന സൈക്കിളുകൾ ഷെഡ് നിർമ്മിച്ചു അതിലേക്ക് മാറ്റാത്തതിനാൽ തുരുമ്പെടുത്ത് കിടക്കുകയാണ്
Current: മലയാളം

കോഴിക്കോട്: ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കാനുമായി കോഴിക്കോട് കോർപറേഷൻ കൊണ്ട് വന്ന സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം.
പദ്ധതിക്കായി കൊണ്ടുവന്ന സൈക്കിളുകൾ ഷെഡ് നിർമ്മിച്ചു അതിലേക്ക് മാറ്റാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തുരുമ്പെടുത്ത് കിടക്കുകയാണ്. സൈക്കിൾ ഷെഡ്ഡ് നിർമ്മിച്ച വാർഡുകളിലെ സൈക്കിളും ആരും ഉപയോഗിക്കാതെ നശിച്ച നിലയിലാണ്.
ഓരോ വാർഡിലും ഒരു ഷെഡ്.അതിൽ 12 സൈക്കിളുകൾ. അതായിരുന്നു ലക്ഷ്യം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ സൈക്കിളുകൾ വാടകയ്ക്ക് നൽകും . ആദ്യ ഒരു മണിക്കൂറിന് 20 രൂപ, രണ്ട് മണിക്കൂറിന് 30 രൂപ, മൂന്ന് മണിക്കൂറിന് 40 രൂപ എന്നിങ്ങനെയായിരുന്നു വാടക.
തുടർന്ന് ഓരോ മണിക്കൂറിനും 15 രൂപ വീതം അധികം ഈടാക്കാനും തീരുമാനിച്ചു.മൊബൈൽ ആപ്പും ജി.പി.എസ് സംവിധാനവും ഉൾപ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.




