"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നെയ്തരമ്പുള്ളി എൻഎസ്എസ് കരയോഗം കുടുംബ മേള സംഘടിപ്പിച്ചു

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: നെയ്തരമ്പുള്ളി എൻഎസ്എസ് കരയോഗം കുടുംബ മേള താലൂക്ക്‌ യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ മേനോൻ മന്നം നഗറിൽ ഉദ്ഘാടനം ചെയതു. 

കരയോഗം പ്രസിഡന്റ് രമേഷ് അല്ലത്ത് അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി സ്മിതേഷ് പുരസ്ക്കാര വിതരണം നടത്തി. 

എൺപത് വയസ്സ് കഴിഞ്ഞ അംഗങ്ങളെയും ദാമ്പത്യജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ ദമ്പതിമാരേയും ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും വിവിധ രംഗങ്ങളിൽ അംഗീകാരം ലഭിച്ചവരേയും അനുമോദിച്ചു.

neitharambully nss union-2

ഡോ: മാന്നാർ ജി രാധാകൃഷ്ണൻ, കരയോഗം സെക്രട്ടറി ജി കെ പിള്ള, ആർ സുകേഷ് മേനോൻ, പി സന്തോഷ് കുമാർ, കെ നന്ദകുമാർ, മരുതറോഡ് പഞ്ചായത്ത് ചെയർ പേഴ്സൺ സൗമ്യ വിനേഷ്, നഗരസഭ അംഗങ്ങളായ പ്രിയ വെങ്കിടേഷ്, ഷൈനി സജിത് കുമാർ, താലൂക്ക് വനിത സമാജം പ്രസിഡന്റ് ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, എ സരസ്വതി, ഷിജ ഗോകുലനാഥൻ, കെ പി ഗോപിനാഥമേനോൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടിക ൾ ഉണ്ടായി.

Get more updates from Pudukad News on Google