"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മമ്മൂക്കയ്ക്കൊപ്പം അ​ഭി​ന​യി​ക്കു​ക തന്‍റെ വ​ലി​യ സ്വ​പ്ന​മാ​ണെ​ന്ന് നി​വി​ൻ പോ​ളി; അവസരത്തിനായി കാത്തിരിക്കുന്നുവെന്നും താരം

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പ്രിയതാരം മമ്മൂക്കയ്ക്കൊപ്പം അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് തന്‍റെ  വ​ലി​യ സ്വ​പ്ന​മാ​ണെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി. താ​ൻ ഇ​പ്പോ​ഴും അ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്നും യുവന​ട​ൻ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി വ​ൻ വി​ജ​യ​മാ​യി മാ​റി​യ ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്ന ചി​ത്ര​ത്തിന്‍റെ  വി​ജ​യ​ത്തി​നുശേ​ഷം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​വി​ൻ പോ​ളി മ​നസുതു​റ​ന്ന​ത്. ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്ത ചി​ത്രം 310 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ള​ക്ഷ​ൻ നേ​ടു​ന്ന ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

bethlehem-kudumba-unit-box-office-collection-day-3-nivin-paulys-latest-film-surpasses-sarvam-maya-001


ക​രി​യ​റിന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള ഗൗ​ര​വ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളും ത്രി​ല്ല​റു​ക​ളും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും, ഇ​നി മു​ത​ൽ പൂ​ർ​ണ​മാ​യും എ​ന്‍റർ​ടൈ​ൻ​മെന്‍റ് ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് നി​വി​ൻ പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​ർ​ക്ക് കു​ടും​ബ​സ​മേ​തം തി​യേ​റ്റ​റി​ലെ​ത്തി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​നി കൂ​ടു​ത​ൽ ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


അ​മ​ൽ നീ​ര​ദ്, മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, ത​രു​ൺ മൂ​ർ​ത്തി, വി​പി​ൻ ദാ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ നി​വി​ൻ, ത​മി​ഴ് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റിന്‍റെ സി​നി​മ​ക​ളു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. രു​ക്മി​ണി വ​സ​ന്ത് നാ​യി​ക​യാ​കു​ന്ന ചി​ത്ര​മാ​ണ് നി​വി​ൻ പോ​ളി​യു​ടേ​താ​യി അ​ടു​ത്ത​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

Get more updates from Pudukad News on Google