Skip to content
November 19, 2026
⌕

യുഎസ് തുടച്ചു നീക്കിയിരുന്ന മീസൽസ് വീണ്ടും വ്യാപകമായി തിരിച്ചു വന്നു

November 19, 2026
Share this post to

യുഎസിൽ വീണ്ടും മീസൽസ് (അഞ്ചാം പനി) വ്യാപകമായി. രാജ്യം തുടച്ചു നീക്കിയിരുന്ന പകർച്ച വ്യാധി ഒരു വർഷമായി തടയാൻ കഴിയാത്തവിധം വ്യാപിച്ചു.

അമേരിക്കയുടെ സൽകീർത്തിക്കു കളങ്കമാകാവുന്ന അവസ്ഥയാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. വാക്‌സിനേഷനെ എതിർക്കുന്ന ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡിയുടെ നേരെ പലരും വിരൽ ചൂണ്ടി.

പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ പുറത്തു വിട്ട ഡാറ്റ അനുസരിച്ചു രാജ്യമൊട്ടാകെ ആഫീസു കുട്ടികൾ രോഗം ബാധിച്ചു വീഴുകയും സമൂഹങ്ങൾ സ്തംഭിക്കുകയും ചെയ്യുന്നു. 2000 ആണ്ടിൽ അവസാനിച്ച പകർച്ചവ്യാധിക്കു തിരിച്ചു വരാൻ അവസരം നൽകിയതു രാജ്യത്തിനു വലിയ നാണക്കേടുമായി.

2025 ജനുവരിയിൽ ടെക്‌സസിൽ രോഗം വീണ്ടും എത്തിയ ശേഷം 7,700 പേർ രോഗബാധിതരായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകളുണ്ട്. അതിൽ 10 മരണങ്ങളുമുണ്ട്. നൂറു കണക്കിനു രോഗികൾ ആശുപത്രിയിൽ കിടന്നു. അതിൽ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്ത കുട്ടികളാണ്.

ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും രോഗം വർധിച്ചു. നവജാതർക്ക് മരണ സാധ്യതയും ആരോഗ്യ പ്രശ്‌നങ്ങളും ഉയർന്നു നിൽക്കുന്നു.

പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ഡോക്ടർ ജർബാസ് ബാർബോസ പത്രസമ്മേളനത്തിൽ പറഞ്ഞു:”ഈ വൈറസ് ദീർഘകാലമായി കറങ്ങുന്നു എന്ന് തന്നെയാണ് അർഥം.കുടുംബങ്ങളെയും സമൂഹങ്ങളെയും തടയാൻ കഴിയുന്ന  ഒരു രോഗമാണ് പ്രശ്നത്തിലാക്കുന്നത്. ആശുപത്രിയിൽ കിടക്കേണ്ടി വരുന്നു, മരണം സംഭവിക്കുന്നു.”

ബൊളീവിയയിലും മെക്സിക്കോയിലും മീസൽസ തിരിച്ചെത്തിയെന്നും അദ്ദേഹം അറിയിച്ചു. കാനഡയിൽ കഴിഞ്ഞ വർഷം രോഗം വീണ്ടും കണ്ടിരുന്നു. കെന്നഡി വാക്‌സിൻ വിരോധി ആയതു കൊണ്ട് രോഗം തടയാനുളള ശ്രമങ്ങളെ നിർജീവമാക്കി എന്ന വിമർശനം ഉയരുന്നുണ്ട്.  സാമൂഹ്യ പ്രതിരോധത്തിന് ആവശ്യമായ 95% കുത്തിവയ്പ്പ് പണ്ടേ ഇല്ലാതായി. പിന്നെയും കുറഞ്ഞു.

മീസൽസിനു ചില ചികിത്സകൾ കെന്നഡി നിർദേശിക്കുന്നുണ്ട്. എന്നാൽ അതെല്ലാം ഫലപ്രദമെന്നു തെളിയാത്തവയാണ്.

Get more updates from Pudukad News on Google