"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി : ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കൾ പകൽ 2.30ന് ദേശീയപാത 66ൽ തുരുത്തിപ്പുറം ചെറുപാലത്തിന്‌ സമീപമാണ് അപകടം.

കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോളാണ്‌ (31) മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ ജോലികഴിഞ്ഞ് സമീപത്തെ ബസ്‌ സ്‌റ്റോപ്പിൽനിന്നാണ് കൊടുങ്ങല്ലൂർ–പറവൂർ റൂട്ടിൽ ഓടുന്ന രോഹിണി കണ്ണൻ എന്ന ബസിൽ കയറിയത്. ബസിന്റെ വാതിലുകൾ അടച്ചിരുന്നില്ല.


ബസ് മുന്നോട്ടെടുത്ത് പാലം കയറിയിറങ്ങുന്നതിനിടെ വളവിൽ വെട്ടിച്ചപ്പോൾ തുറന്നുകിടന്ന മുൻവാതിലിലൂടെ യുവതി തെറിച്ചുവീഴുകയായിരുന്നു. 


തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെട്ടെന്നുള്ള വീഴ്ചയിൽ പാലത്തിന്റെ സംരക്ഷണഭിത്തിയിൽ തലയടിച്ച്‌ ഗുരുതര പരിക്കേറ്റെന്നാണ് നിഗമനം. 

മൃതദേഹം പറവൂർ താലൂക്കാശുപത്രിമോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വ പകൽ ഒന്നിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഏകമകൻ അഞ്ചുവയസ്സുകാരൻ ക്രിസ്‌-വിൻ. ബസ്‌ ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനു കുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു.

Get more updates from Pudukad News on Google