"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മോഷണം പോയ കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ. പുതിയ വിഗ്രഹം നിർമിച്ച് പുനഃപ്രതിഷ്ഠ നടത്താൻ ക്ഷേത്ര ഭരണസമിതിയുടെ ആലോചന

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശൂര്‍: മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത കുന്നംകുളംമക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചനയുമായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹവും പോലീസ് കണ്ടെടുത്തത്. 

വിഗ്രഹം ഇപ്പോള്‍ കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നടപടികള്‍ക്കുശേഷം വിഗ്രഹം ക്ഷേത്രത്തിന് കൈമാറും. പോലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് കേടുപാടുകള്‍ കണ്ടെത്തിയത്. 


അഷ്ടബന്ധത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് കൊണ്ടുപോയത്. കാലിന്റെ ഭാഗത്തും മറ്റുചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 


വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പുതിയ പഞ്ചലോഹ വിഗ്രഹം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുവാനാണ് ആലോചന. കോടതി റിമാന്റ് ചെയ്ത മോഷ്ടാവിനെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനു ശേഷം തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ കൊണ്ടുവരും.

Get more updates from Pudukad News on Google